---
title: "ജയിലിലെ ജാതി വിവേചനം; കേരളത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്"
english_title: "Supreme court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174395/supreme-court"
published_at: "2024-01-03T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659572e949b66_n571049712170429300416376c6b9f882b23b966ff5d6479b2bb87e4fdca85772773962fb21ea85b585674a.jpg"
keywords: []
---

# ജയിലിലെ ജാതി വിവേചനം; കേരളത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

> **Lead Summary:** **ന്യൂഡല്‍ഹി: **ജയിലുകളിലെ ജാതി വിവേചനത്തില്‍ കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ്ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **ജയിലുകളിലെ ജാതി വിവേചനത്തില്‍ കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ്ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മാധ്യമപ്രവര്‍ത്തകയായ സുകന്യ ശാന്തയാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. തടവുകാര്‍ക്കിടയില്‍ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിലിനുള്ളിലെ ചില ചട്ടങ്ങളെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും ഇതു സംബന്ധിച്ച്‌ കോടതി നോട്ടീസയച്ചിട്ടുണ്ട്. 

തമിഴ്നാട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കോടതി ഈ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174395/supreme-court)