---
title: "ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നത; സാക്ഷീ മാലിക്കിനും പൂനിയയ്ക്കുമെതിരേ ജൂനിയര്‍ ഗുസ്തി താരങ്ങള്‍"
english_title: "Sakshi puniya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174403/sakshi-puniya"
published_at: "2024-01-03T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65957c232338a_n5710615141704295360730b044bd67c049d3fc6434c49fb78cac9473696ddb9b92687911145a0d5056ed7d.jpg"
keywords: []
---

# ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നത; സാക്ഷീ മാലിക്കിനും പൂനിയയ്ക്കുമെതിരേ ജൂനിയര്‍ ഗുസ്തി താരങ്ങള്‍

> **Lead Summary:** **ന്യൂഡല്‍ഹി: **ദേശീയ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. ലൈംഗീ കാതിക്രമ കേസില്‍ ബ്രിജ് ഭൂഷനെതിരേ സമരംചെയ്ത ഗുസ്തി താരങ്ങള്‍ക്കെതിരേയാണ് ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം. പുതിയതായി തെരഞ്ഞെടുത്ത ഭണസമിതിയുടെ സസ്പെൻഷൻ പത്ത് ദിവസത്തിനകം പിൻവലിക്കണമെന്നാണ് ആവശ്യം. 

## Article Content

**ന്യൂഡല്‍ഹി: **ദേശീയ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. ലൈംഗീ കാതിക്രമ കേസില്‍ ബ്രിജ് ഭൂഷനെതിരേ സമരംചെയ്ത ഗുസ്തി താരങ്ങള്‍ക്കെതിരേയാണ് ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം. പുതിയതായി തെരഞ്ഞെടുത്ത ഭണസമിതിയുടെ സസ്പെൻഷൻ പത്ത് ദിവസത്തിനകം പിൻവലിക്കണമെന്നാണ് ആവശ്യം. 

സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജറംഗ് പൂനിയ എന്നീ താരങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി ജൂനിയര്‍ താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലേയ്ക്ക് മാര്‍ച്ച്‌ നടത്തി. താരങ്ങളുടെ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. സഞ്ജയ് സിംഗ് വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് ജൂനിയര്‍ താരങ്ങള്‍ പ്രതിഷേധവുമായെത്തിയത്.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെ മടക്കി നല്‍കുമെന്ന് താരങ്ങളും പരിശീലകരും പറഞ്ഞു. തുടര്‍ന്ന്, ഈ സാഹചര്യത്തില്‍ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സാക്ഷി മാലിക്കും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174403/sakshi-puniya)