---
title: "ആദ്യദിനം 23 വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്ക പതറുന്നു"
english_title: "Ind sa second test "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174420/ind-sa-second-test"
published_at: "2024-01-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65958a6dd70df_n5709614061704298831204c3a4b9f9aef9ce49f06548178d7b25d5c9422e76013362b094f516b7a789c0ce.jpg"
keywords: []
---

# ആദ്യദിനം 23 വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്ക പതറുന്നു

> **Lead Summary:** **കേപ് ടൗണ്‍:** ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് കേപ്‌ടൗണിലെ ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ റെക്കോഡ് കുറവ് സ്‌കോറാണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നേടിയത്. 23 ഓവറില്‍ 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കൂടാരം കയറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കും ഒട്ടും എളുപ്പമായില്ല ബാറ്റിംഗ്. ഒരുഘട്ടത്തില്‍ 153ന് നാല് എന്ന നിലയില്‍ നിന്ന് 153ന് ഓള്‍ഔട്ട് എന്ന നാണക്കേടിലേക്ക് ഇന്ത്യ വീണു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളടക്കം ഏഴ് താരങ്ങള്‍ റണ്ണൊന്നും നേടിയില്ല.

## Article Content

**കേപ് ടൗണ്‍:** ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് കേപ്‌ടൗണിലെ ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ റെക്കോഡ് കുറവ് സ്‌കോറാണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നേടിയത്. 23 ഓവറില്‍ 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കൂടാരം കയറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കും ഒട്ടും എളുപ്പമായില്ല ബാറ്റിംഗ്. ഒരുഘട്ടത്തില്‍ 153ന് നാല് എന്ന നിലയില്‍ നിന്ന് 153ന് ഓള്‍ഔട്ട് എന്ന നാണക്കേടിലേക്ക് ഇന്ത്യ വീണു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളടക്കം ഏഴ് താരങ്ങള്‍ റണ്ണൊന്നും നേടിയില്ല.

ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍,രവീന്ദ്ര ജഡേജ,ബുംറ,സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ വാലറ്റക്കാരൻ മുകേഷ് കുമാര്‍ റണ്ണൊന്നും നേടാതെ പുറത്താകാതെ നിന്നു. ബൗളിംഗില്‍ 15 റണ്‍സ് മാത്രം വഴങ്ങി ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ സിറാജാണ് തിളങ്ങിയത്. രണ്ടോവറില്‍ റണ്ണൊന്നും വഴങ്ങാതെ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി 25 റണ്‍സ് വഴങ്ങി ബുംറയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കൊഹ്‌ലി (46), നായകൻ രോഹിത്ത് (39), ഗില്‍ (36) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 50 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ വീണു. അവസാന ടെസ്റ്റ് കളിക്കുന്ന നായകൻ എല്‍ഗാര്‍ (12), ടോണി ഡി സോസി (1), തുടക്കക്കാരൻ സ്റ്റ‌ബ്‌സ് (1) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുകേഷാണ് രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയരെ കുഴക്കിയത്. ആദ്യദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 62 റണ്‍സ് നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174420/ind-sa-second-test)