---
title: "#highcourt | മറിയക്കുട്ടിയുടെ പെൻഷൻ: ഹർജി വീണ്ടും ഹൈക്കോടതിയിൽ "
english_title: "Highcourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174461/highcourt"
published_at: "2024-01-04T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65962d04cd960_Screenshot_20240104-092657_Samsung_Internet.jpg"
keywords: []
---

# #highcourt | മറിയക്കുട്ടിയുടെ പെൻഷൻ: ഹർജി വീണ്ടും ഹൈക്കോടതിയിൽ 

> **Lead Summary:** **കൊച്ചി**: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹർജി കോടതി ഇന്ന് പരി​ഗണിക്കും. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് നിർ‌ദ്ദേശം. വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷ​മായി വിമർശിച്ചിരുന്നു. 1,600 രൂപ പെൻഷൻ നൽകാനില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു സർക്കാരിന്റെ ആദ്യ വിശദീകരണം.

## Article Content

**കൊച്ചി**: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹർജി കോടതി ഇന്ന് പരി​ഗണിക്കും. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് നിർ‌ദ്ദേശം. വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷ​മായി വിമർശിച്ചിരുന്നു. 1,600 രൂപ പെൻഷൻ നൽകാനില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു സർക്കാരിന്റെ ആദ്യ വിശദീകരണം.

പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടതിക്ക് മറിയക്കുട്ടി വിഐപി ആണെന്നും കോടതി പറഞ്ഞിരുന്നു. പെൻഷൻ കൊടുക്കാനില്ലെങ്കിൽ‌ മൂന്ന് മാസത്തെ ചെലവ് സർക്കാർ വഹിക്കേണ്ടി വരുമെന്നും കോടതി താക്കീത് നൽകിയിരുന്നു. പിന്നാലെ മറിയക്കുട്ടിയുടെ ഹർജി രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടുമായി സർക്കാർ രംഗത്ത് വന്നിരുന്നു. ഇവർക്ക് പുറത്ത് നിന്നും സഹായ വാ​ഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഹർജിക്കാരിയെ നിന്ദിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാർ നിലപാട് ‍‍ഞെട്ടിക്കുന്നതാണെന്നും തുറന്നടിച്ചിരുന്നു. ഹർജിയുമായി വന്നയാളുടെ വിശ്വാസ്യത ആക്രമിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സർക്കാർ നിലപാട് തിരുത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174461/highcourt)