---
title: "ഇരിക്കൂർ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174546/irikoor"
published_at: "2024-01-04T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596733ee104b_Screenshot_2024-01-04-14-24-20-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂർ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** **ഇരിക്കൂർ**: കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന് വെള്ളിയാഴ്ച സമാപനമാകും. മഹോത്സവത്തിന്റെ ഭാഗമായി ആയുധം കടയൽ, പുണ്യാഹം, അഷ്ടദ്രവ്യ ഗണപതി ഹോമം, കൊടിയേറ്റം എന്നിവ നടന്നു. വൈകുന്നേരത്തോടു കൂടി പെരുവളത്തു പറമ്പ അയ്യപ്പ ഭജന മഠത്തിൽ നിന്നും വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടു കൂടി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു.

## Article Content

**ഇരിക്കൂർ**: കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന് വെള്ളിയാഴ്ച സമാപനമാകും. മഹോത്സവത്തിന്റെ ഭാഗമായി ആയുധം കടയൽ, പുണ്യാഹം, അഷ്ടദ്രവ്യ ഗണപതി ഹോമം, കൊടിയേറ്റം എന്നിവ നടന്നു. വൈകുന്നേരത്തോടു കൂടി പെരുവളത്തു പറമ്പ അയ്യപ്പ ഭജന മഠത്തിൽ നിന്നും വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടു കൂടി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു.

സ്തീകളും കുട്ടികളുമടക്കം നിരവധി പേർ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് മുരളീധരൻ പട്ടാനൂരിന്റെ പ്രഭാഷണവും, വിളക്കാട്ടം, ഭരതനാട്യം, കതിവനൂർ വീരൻ മൾട്ടി വിഷ്യൻ വിൽക്കലാമേളയും നടന്നു. വ്യാഴാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും, വെള്ളിയാഴ്ച പുലർച്ചെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174546/irikoor)