---
title: "ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു"
english_title: "Accident dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174594/accident-dead"
published_at: "2024-01-04T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b0e789fe9_n57131257617043744085983b844f157d8a607ec20ef8e6f87d1cb5f76ac5b062ecd381fe42d2a7dbe5f0b7.jpg"
keywords: []
---

# ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സ്വകാര്യ കമ്ബനി ജീവനക്കാരനായ കടയ്ക്കാവൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

## Article Content

**തിരുവനന്തപുരം:** തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സ്വകാര്യ കമ്ബനി ജീവനക്കാരനായ കടയ്ക്കാവൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

മംഗലപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ പോയ ബൈക്ക് നിയന്ത്രണംതെറ്റി കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ച യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174594/accident-dead)