---
title: "മദ്യപസംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് നേരെ ആക്രമണം"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174596/police"
published_at: "2024-01-04T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b2dd00f53_n571336572170437492869606f1828756ce32188f361f13316bdf23476808118943897dc63797afe8c9e7d7.jpg"
keywords: []
---

# മദ്യപസംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് നേരെ ആക്രമണം

> **Lead Summary:** **പത്തനംതിട്ട:** വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ എസ്‌ഐ, രണ്ട് സിപിഒമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

## Article Content

**പത്തനംതിട്ട:** വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ എസ്‌ഐ, രണ്ട് സിപിഒമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയാണ് ആക്രമിച്ചത്. നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്ന മണിയെ പൊലീസ് പിടികൂടി. അതിക്രമത്തിനിടെ ഇയാള്‍ പൊലീസുകാരില്‍ ഒരാളുടെ യൂണിഫോമും വലിച്ചുകീറി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174596/police)