---
title: "മണ്ണുമാന്തി യന്ത്രത്തിന് അടിയില്‍പ്പെട്ട് ഓപ്പറേറ്റര്‍ മരിച്ച നിലയില്‍"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174598/dead"
published_at: "2024-01-04T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b3afb1e48_n5713412681704375144604b5279eff145e9f68a5fdd4b57752c16e3195b192f8e36c03e48ce54884e986ee.jpg"
keywords: []
---

# മണ്ണുമാന്തി യന്ത്രത്തിന് അടിയില്‍പ്പെട്ട് ഓപ്പറേറ്റര്‍ മരിച്ച നിലയില്‍

> **Lead Summary:** **തൊടുപുഴ: **മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പ്പെട്ട ഓപ്പറേറ്റര്‍ മരിച്ച നിലയില്‍. മൂന്നാര്‍ പെരിയകനാല്‍ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

## Article Content

**തൊടുപുഴ: **മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പ്പെട്ട ഓപ്പറേറ്റര്‍ മരിച്ച നിലയില്‍. മൂന്നാര്‍ പെരിയകനാല്‍ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്നു ദിവസമായി സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ജോലി ചെയ്യുകയായിരുന്നു ആനന്ദ്. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് ആനന്ദിനെ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആനന്ദിന് താമസിക്കാൻ അവിടെ സൗകര്യം ഒരുക്കിയിരുന്നു. ഇയാള്‍ എങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തിന് അടിയില്‍ അകപ്പെട്ടത് എന്നതിനേക്കുറിച്ച്‌ വിവരമില്ല. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174598/dead)