---
title: "പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു"
english_title: "School building "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174625/school-building"
published_at: "2024-01-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c7c3cc8a7_IMG-20240104-WA0011.jpg"
keywords: []
---

# പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിട വെഞ്ചരിപ്പും ഉദ്ഘാടനവും 48 Ↄo വാർഷികാഘോഷവും സമുചിതമായി ആഘോഷിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ. ജോസഫ് പാംപ്ലാനി കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കുകയും സാംസ്‌കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പുതിയ സ്കൂൾ കെട്ടിട വെഞ്ചരിപ്പും ഉദ്ഘാടനവും 48 Ↄo വാർഷികാഘോഷവും സമുചിതമായി ആഘോഷിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ. ജോസഫ് പാംപ്ലാനി കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കുകയും സാംസ്‌കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

 കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ലൈബ്രറി & റീഡിങ് റൂം ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി, സയൻസ് ലാബ് ഉദ്ഘാടനം ഇരിട്ടി മുൻ എഇഒ പി.എസ്. സജീവൻ, കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം കെ.എ. ബാബുരാജ് എന്നിവർ നിർവഹിച്ചു.

സ്കൂൾ മാനേജർ ഫാ. തോമസ് കീടാരത്തിൽ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ജെസ്സി ആന്റണി സ്കൂൾ പ്രവർത്തന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപാടവിൽ മുഖ്യപ്രഭാഷണം നടത്തി. 

ഫാ.അഗസ്റ്റ്യൻ പാണ്ട്യാംമാക്കൽ, ബിജു വെങ്ങലപ്പള്ളി, അഷറഫ് പാലിശ്ശേരി, ഇന്ദിര പുരുഷോത്തമൻ, ഷിജിന ദിനേശൻ, ടി.എം. തുളസീധരൻ, കെ. ശ്രീകാന്ത്, കെ.എഫ്. അൽഫോൻസ്, വി. അരവിന്ദാക്ഷൻ, ജയ മാത്യു, ജയിംസ് പഴയപറമ്പിൽ, മഞ്ജു, ജസ്റ്റിൻ പാരിഷ് കൗൺസിൽ സെക്രട്ടറി അഡ്വ. സുനിൽ വെട്ടുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാസന്ധ്യ അരങ്ങേറി. സ്നേഹവിരുന്നോടുകൂടി പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174625/school-building)