---
title: "ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയില്‍"
english_title: "Rss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174634/rss"
published_at: "2024-01-04T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596d7160b5d3_n5713841641704384200964c9e8666778be53893ac252ce00414b817aa126bf131a8a086cd3dbb184b7d56d.jpg"
keywords: []
---

# ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

> **Lead Summary:** **പാലക്കാട്:** ഗോപാലപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

## Article Content

**പാലക്കാട്:** ഗോപാലപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

വ്യാഴാഴ്ച ഉച്ചയോടെ ഗോപാലപുരം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യക്തിവൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174634/rss)