---
title: "വേക്കളം എയുപി സ്കൂളിൽ ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു"
english_title: "Mathematics Day vekkalam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17465/mathematics-day-vekkalam-school"
published_at: "2021-12-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c41ae289c97_Screenshot_2021-12-23-12-15-43-35_7352322957d4404136654ef4adb64504.jpg"
keywords: []
---

# വേക്കളം എയുപി സ്കൂളിൽ ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു

> **Lead Summary:** നെടുംപൊയിൽ: പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആയ ശ്രീനിവാസരാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിച്ചു വരുന്നു. ഗണിതം മധുരം എന്നപേരിൽ ഒരു മാഗസിൻ തയ്യാറാക്കുകയും കുട്ടികൾക്കായി മാത് എക്സ്പോ എന്ന പേരിൽ ഒരു എക്സിബിഷൻ തയ്യാറാക്കുകയും ചെയ്തു.

## Article Content

നെടുംപൊയിൽ: പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആയ ശ്രീനിവാസരാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിച്ചു വരുന്നു. ഗണിതം മധുരം എന്നപേരിൽ ഒരു മാഗസിൻ തയ്യാറാക്കുകയും കുട്ടികൾക്കായി മാത് എക്സ്പോ എന്ന പേരിൽ ഒരു എക്സിബിഷൻ തയ്യാറാക്കുകയും ചെയ്തു.

ഗണിതം കൂടുതൽ രസകരമാക്കാനുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് എക്സിബിഷൻ പുതിയ ഒരു അനുഭവം ആക്കി തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞു.

സ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ മാഷിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഗണിത ശാസ്ത്ര ദിനം വിപുലമായി ആഘോഷിക്കാൻ സാധിച്ചു...

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17465/mathematics-day-vekkalam-school)