---
title: "ശബരിമലയിൽ ഒരാൾക്ക് 2 അരവണ മാത്രം "
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174693/sabarimala"
published_at: "2024-01-05T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65978a9e7e693_images_(2)_(26).jpeg"
keywords: []
---

# ശബരിമലയിൽ ഒരാൾക്ക് 2 അരവണ മാത്രം 

> **Lead Summary:** **ശബരിമല** : ശബരിമലയിൽ അരവണ നിറയ്ക്കാനുള്ള ഡപ്പി എത്തിക്കാൻ കഴിയാത്തതിനെത്തുടർന്നു ദേവസ്വം ബോർഡ് നിയന്ത്രണം കടുപ്പിച്ചു. ഒരാൾക്ക് 2 അരവണ മാത്രമാക്കി വീണ്ടും കുറച്ചു. തീർഥാടകർ കടുത്ത നിരാശയിൽ കൗണ്ടറിനു മുൻപിൽ തർക്കവും വാക്കേറ്റവും പതിവായി. തുടർച്ചയായ ആറാം ദിവസമാണ് അരവണക്ഷാമം തുടരുന്നത്. കഴിഞ്ഞ 26നാണ് പുതിയ 2 കമ്പനികൾക്ക് കരാർ നൽകിയത്. 30 ലക്ഷം ഡപ്പി വേണമെന്നാണ് ദേവ സ്വം ബോർഡ് ആവശ്യപ്പെട്ടത്.

## Article Content

**ശബരിമല** : ശബരിമലയിൽ അരവണ നിറയ്ക്കാനുള്ള ഡപ്പി എത്തിക്കാൻ കഴിയാത്തതിനെത്തുടർന്നു ദേവസ്വം ബോർഡ് നിയന്ത്രണം കടുപ്പിച്ചു. ഒരാൾക്ക് 2 അരവണ മാത്രമാക്കി വീണ്ടും കുറച്ചു. തീർഥാടകർ കടുത്ത നിരാശയിൽ കൗണ്ടറിനു മുൻപിൽ തർക്കവും വാക്കേറ്റവും പതിവായി. തുടർച്ചയായ ആറാം ദിവസമാണ് അരവണക്ഷാമം തുടരുന്നത്. കഴിഞ്ഞ 26നാണ് പുതിയ 2 കമ്പനികൾക്ക് കരാർ നൽകിയത്. 30 ലക്ഷം ഡപ്പി വേണമെന്നാണ് ദേവ സ്വം ബോർഡ് ആവശ്യപ്പെട്ടത്.

ഇത്രയും ഡപ്പി ഒരുമിച്ചെടുക്കാൻ സ്‌റ്റോക്ക് ഇല്ലാത്തതിനാൽ കരാർ ലഭിച്ച ശേഷമാണു ഡപ്പി നിർമാണം തുടങ്ങിയത്. കട്ടിയുള്ള കടലാസ് ഒട്ടിച്ചുണ്ടാക്കുന്ന ഡപ്പിയായതിനാൽ ഇത് ഉണങ്ങാ നും സമയം വേണം. ഇതിനുള്ള കാലതാമസം കാരണം പുതിയ കമ്പനികൾ ഇന്നലെ ആകെ എത്തിച്ചത് ഒരു ലക്ഷം ഡപ്പിയാണ്. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ബോർഡ് ഒരാൾക്ക് 2 അരവണയാക്കി വിതരണം വീണ്ടും കുറച്ചു. ഞായറാഴ്‌ച മുതലാണു നിയന്ത്രണം വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174693/sabarimala)