---
title: "കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം; തുടർ നീക്കങ്ങൾ ആലോചിച്ച് ഇഡി"
english_title: "Kejriwal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174718/kejriwal"
published_at: "2024-01-05T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597a0e17a523_Screenshot_2024-01-05-11-50-34-48_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം; തുടർ നീക്കങ്ങൾ ആലോചിച്ച് ഇഡി

> **Lead Summary:** **ഡൽഹി**: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസിൽ തുടർ നീക്കം എന്താകണമെന്ന് ഇ ഡി ആലോചിക്കുകയാണ്.

## Article Content

**ഡൽഹി**: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസിൽ തുടർ നീക്കം എന്താകണമെന്ന് ഇ ഡി ആലോചിക്കുകയാണ്.

നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകാനാണ് കൂടുതൽ സാധ്യത.  നിയമപരമായി ഇ ഡി സമൻസ് നൽകിയാൽ കെജ്രിവാൾ ഹാജരാകുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്.

ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയായാണോ പ്രതിയായാണോ എന്ന് വ്യക്തമാക്കണം. കെജ്രിവാളിന്റെ ഗുജറാത്ത് സന്ദർശനത്തിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡിയെന്ന് എഎപി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174718/kejriwal)