---
title: "പെരിയാറിന് കുറുകെ നീന്തി റെക്കോർഡിട്ട് അഞ്ച് വയസുകാരൻ"
english_title: "swam across the Periyar; A record five-year-old"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174748/swam-across-the-periyar-a-record-five-year-old"
published_at: "2024-01-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597b4dce7687_Screenshot_2024-01-05-12-01-27-09_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പെരിയാറിന് കുറുകെ നീന്തി റെക്കോർഡിട്ട് അഞ്ച് വയസുകാരൻ

> **Lead Summary:** **ആലുവ**: പെരിയാറിന് കുറുകെ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. 'ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ' എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തൽ പ്രകടനം.

## Article Content

**ആലുവ**: പെരിയാറിന് കുറുകെ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. 'ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ' എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തൽ പ്രകടനം.

14 വർഷമായി മണപ്പുറം ദേശം കടവിൽ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 'ഇത് അതിശയമാണ്. അഞ്ച് വയസ്സുള്ള കുട്ടി 780 മീറ്റർ നീന്തുക എന്നത് ഒരു അത്ഭുതമാണ്.

എന്റെ നാട്ടുകാരൻ ആണ് ഈ കുട്ടി എന്നതിൽ എനിക്കും അഭിമാനമാണ്.മുഹമ്മദ് കയ്യിസ് ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും എന്നതിൽ സംശയമില്ല,' എന്ന് അൻവർ സാദത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174748/swam-across-the-periyar-a-record-five-year-old)