---
title: "മുൻ എംഎൽഎ യുടെ വീട്ടിൽ നിന്നും അഞ്ച് കോടി രൂപയും വിദേശനിർമ്മിത ആയുധങ്ങളും പിടിച്ചെടുത്തു"
english_title: "Five crore rupees and foreign-made weapons were seized from the former MLA's house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174768/five-crore-rupees-and-foreign-made-weapons-were-seized-from-the-former-mlas-house"
published_at: "2024-01-05T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597ca7a7c216_IMG-20240105-WA0027.jpg"
keywords: []
---

# മുൻ എംഎൽഎ യുടെ വീട്ടിൽ നിന്നും അഞ്ച് കോടി രൂപയും വിദേശനിർമ്മിത ആയുധങ്ങളും പിടിച്ചെടുത്തു

> **Lead Summary:** **ചണ്ഡീഗഢ്**: ഹരിയാനയിലെ മുൻ എംഎൽഎ ദില്‍ബാഗ് സിങിന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ വിദേശനിർമ്മിത ആയുധങ്ങളും അഞ്ചുകോടി രൂപയും അഞ്ച് കിലോയോളം സ്വർണ്ണവും പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് മുൻ എംഎല്‍എയുടേയും കൂട്ടാളികളുടേയും വസതികളില്‍ ഇഡി റെയ്‌ഡ്‌ നടത്തുന്നത്.

## Article Content

**ചണ്ഡീഗഢ്**: ഹരിയാനയിലെ മുൻ എംഎൽഎ ദില്‍ബാഗ് സിങിന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ വിദേശനിർമ്മിത ആയുധങ്ങളും അഞ്ചുകോടി രൂപയും അഞ്ച് കിലോയോളം സ്വർണ്ണവും പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് മുൻ എംഎല്‍എയുടേയും കൂട്ടാളികളുടേയും വസതികളില്‍ ഇഡി റെയ്‌ഡ്‌ നടത്തുന്നത്.

100 കുപ്പി വിദേശമദ്യം, നിരവധി തോക്കുകളും തിരകളും, സ്വര്‍ണ ബിസ്‌കറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. യമുനാനഗര്‍, സോനിപത്, സമീപ ജില്ലകള്‍ എന്നിവിടങ്ങളിലെ അനധികൃത ഖനനം സംബന്ധിച്ച് ഹരിയാന പൊലീസ് മുമ്പ് ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്ഐആറുകളുടെ തുടര്‍ച്ചയായിട്ടാണ് ഇഡി റെയ്ഡുകള്‍ നടത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സോനിപത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദര്‍ പന്‍വാര്‍. അനധികൃത ഖനനകേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ 20 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174768/five-crore-rupees-and-foreign-made-weapons-were-seized-from-the-former-mlas-house)