---
title: "കണ്ണൂരിലെ നഴ്‌സുമാരുടെ മാർച്ച്; എംഎൽഎ ക്കെതിരെ കേസില്ല"
english_title: "Kannur nurse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174795/kannur-nurse"
published_at: "2024-01-05T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597eb9f0ad62_IMG-20240105-WA0024.jpg"
keywords: []
---

# കണ്ണൂരിലെ നഴ്‌സുമാരുടെ മാർച്ച്; എംഎൽഎ ക്കെതിരെ കേസില്ല

> **Lead Summary:** **കണ്ണൂർ**: നഴ്സുമാരുടെ സംഘടന നടത്തിയ കളക്ടറേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കയറൽ, ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

## Article Content

**കണ്ണൂർ**: നഴ്സുമാരുടെ സംഘടന നടത്തിയ കളക്ടറേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കയറൽ, ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

അതേസമയം, സമരത്തിനിടെ പോലീസിനോട് കയര്‍ത്ത കല്ല്യാശേരി എംഎല്‍എ എം.വിജിനെതിരെ കേസെടുത്തിട്ടില്ല. കേരള ഗവണ്‍മെന്റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്നു എം. വിജിന്‍ എംഎല്‍എ.

സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദിച്ചതോടെയാണ് എംഎല്‍എ പോലീസിനു നേരെ കയർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174795/kannur-nurse)