---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  സുഗതകുമാരിയെ അനുസ്മരിച്ചു "
english_title: "kelakam school sugathakumari anusmaranam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17481/kelakam-school-sugathakumari-anusmaranam"
published_at: "2021-12-23T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4273964a57_PicsArt_12-23-01.07.45.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  സുഗതകുമാരിയെ അനുസ്മരിച്ചു 

> **Lead Summary:** കേളകം: മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും മാറോടുചേർത്ത മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ടീച്ചറെ അനുസ്മരിച്ചു.

## Article Content

കേളകം: മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും മാറോടുചേർത്ത മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ടീച്ചറെ അനുസ്മരിച്ചു.

ടീച്ചറുടെ ചരമദിനത്തിൽ നട്ട കണിക്കൊന്ന മരച്ചുവട്ടിൽ വെള്ളം ഒഴിച്ചാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്. യുവകവയിത്രിയും പൂർവ്വ വിദ്യാർത്ഥിനിയുമായ അനുപ്രിയ പ്രശാന്ത് സുഗതകുമാരി അനുസ്മരണപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ വർഗീസ് പടിഞ്ഞാറെക്കര മരച്ചുവട്ടിൽ വെള്ളമൊഴിച്ച് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു, ജോസഫ് കെ സി, അലീന തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ ആഷ്മിത പി എസ്, ലിയ മരിയ ജോസ് എന്നിവർ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓര്‍മ്മമരച്ചുവട്ടില്‍ വെള്ളമൊഴിച്ച് പാവംമാനവഹൃദയത്തെ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17481/kelakam-school-sugathakumari-anusmaranam)