---
title: "കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ കുടുംബ സംഗമം സംഘടിപ്പിച്ചു. "
english_title: "Kappad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174812/kappad"
published_at: "2024-01-05T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597fc6750316_IMG-20240105-WA0033.jpg"
keywords: []
---

# കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ കുടുംബ സംഗമം സംഘടിപ്പിച്ചു. 

> **Lead Summary:** **കാപ്പാട്** : സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ കുടുംബ സംഗമം സംഘടിപ്പിച്ചു. പുതു വർഷത്തിൽ വളരെ വ്യത്യസ്തമായ രീതിയിൽ വർണ്ണം 2K24 എന്ന പേരിൽ പി. ടി . എ അംഗങ്ങളും അധ്യാപകരും ചേർന്ന് നടത്തിയ കൂട്ടായ്മ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കാപ്പാട്** : സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ കുടുംബ സംഗമം സംഘടിപ്പിച്ചു. പുതു വർഷത്തിൽ വളരെ വ്യത്യസ്തമായ രീതിയിൽ വർണ്ണം 2K24 എന്ന പേരിൽ പി. ടി . എ അംഗങ്ങളും അധ്യാപകരും ചേർന്ന് നടത്തിയ കൂട്ടായ്മ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ പി. ടി.എ. പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, പ്രധാനാധ്യാപിക ജാൻസി തോമസ്, മദർ പി ടി എ പ്രസിഡൻ്റ് ആശാ രാജേഷ്, ജെസ്സി കുരുവിള, സിനോ ജോസ്, പി എ ജെയ്സൺ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും കൊണ്ട് വർണ്ണാഭമായ കുടുംബ സംഗമം കാപ്പാട് സ്കൂളിലെ കൂട്ടായ്മ വിളിച്ചോതുന്ന ഒന്നായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174812/kappad)