---
title: "സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ ഡിവിഷൻ; നിര്‍ണായക നീക്കവുമായി കേരള പൊലീസ്"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174836/police"
published_at: "2024-01-05T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598188e35ff8_n57167032617044664919690507113a67d6b10fe202d0a870b9c26cb71ac09ca50572ecf4cb618da25e70a5.jpg"
keywords: []
---

# സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ ഡിവിഷൻ; നിര്‍ണായക നീക്കവുമായി കേരള പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: **സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാൻ പൊലീസില്‍ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബര്‍ കേസുകളുടെ മേല്‍നോട്ടവും ഗവേഷണവും സൈബര്‍ ഡിവിഷന്റെ ചുമതലയായിരിക്കും. ഐജി, രണ്ട് എസ്പിമാര്‍, രണ്ട് ഡിവൈഎസ്പിമാര്‍ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും. 

## Article Content

**തിരുവനന്തപുരം: **സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാൻ പൊലീസില്‍ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബര്‍ കേസുകളുടെ മേല്‍നോട്ടവും ഗവേഷണവും സൈബര്‍ ഡിവിഷന്റെ ചുമതലയായിരിക്കും. ഐജി, രണ്ട് എസ്പിമാര്‍, രണ്ട് ഡിവൈഎസ്പിമാര്‍ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും. 

എല്ലാ സൈബര്‍ കുറ്റകൃത്യങ്ങളും ഇനി മുതല്‍ ഈ ഡിവിഷനായിരിക്കും അന്വേഷിക്കുക. പുതിയ ഡിവിഷൻ വരുന്നതോടെ സൈബര്‍ സ്റ്റേഷനുകള്‍ സൈബര്‍ ഡിവിഷനിലേക്ക് മാറ്റും. 

പല രീതിയിലുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പരാതി നല്‍കിയിട്ടും പലതിലും നടപടികള്‍ ഉണ്ടാകുന്നില്ല. വിദഗ്ധ ജീവനക്കാരില്ലാത്തതും വെല്ലുവിളിയായിരിക്കെയാണ് നിര്‍ണായക തീരുമാനം കേരള പൊലീസ് എടുത്തത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174836/police)