---
title: "കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ബന്ദികളെ മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന"
english_title: "Indian nevi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174845/indian-nevi"
published_at: "2024-01-05T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598207198018_n57167440817044685830045f33aba2ebb45f64f73285fc4b255080131d3203d7d09545f3e9cabbb924f49f.jpg"
keywords: []
---

# കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ബന്ദികളെ മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന

> **Lead Summary:** **കൊച്ചി: **അറബികടലില്‍ കൊള്ളക്കാര്‍ റാഞ്ചിയ ചരക്ക് കപ്പലിലെ തടവുകാരെ മോചിപ്പിച്ചു. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 21 പേരെയാണ് മോചിപ്പിച്ചത്. ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

## Article Content

**കൊച്ചി: **അറബികടലില്‍ കൊള്ളക്കാര്‍ റാഞ്ചിയ ചരക്ക് കപ്പലിലെ തടവുകാരെ മോചിപ്പിച്ചു. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 21 പേരെയാണ് മോചിപ്പിച്ചത്. ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

നേരത്തെ, ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ കുറ്റവാളികളുമായി ആശയവിനിമയം നടത്തിയിരുന്നു. കൊള്ളസംഘത്തോട് കപ്പല്‍ ഉപേക്ഷിക്കാനും ഇന്ത്യൻ നാവികസേനാ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ കുറ്റവാളികള്‍ കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് നാവികസേനാ അറിയിച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ്, സൊമാലിയൻ തീരത്ത് വച്ച്‌ എംവി ലില നോടര്‍ഫോക് കപ്പല്‍ അഞ്ചംഗ സംഘം പിടിച്ചെടുക്കുന്നത്. കപ്പല്‍ റാഞ്ചിയ സന്ദേശം ലഭിച്ചതിന് പിന്നാലെ നാവികസേനാ പ്രതിരോധ നടപടികള്‍ തുടങ്ങിയതായി അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174845/indian-nevi)