---
title: "വധശ്രമകേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174850/arrested"
published_at: "2024-01-05T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598294fd86b4_PicsArt_01-05-09.30.24.jpg"
keywords: []
---

# വധശ്രമകേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി:** തരുവങ്ങാട് ചാലിൽ സെന്റ് പീറ്റേഴ്ർസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം നടന്നുവരവെ പരാതിക്കാരനെ പത്തോളം പേർ തടഞ്ഞു നിർത്തി മർദിക്കുകയും മൂർച്ചയുള്ള ആയുധം വെച്ച് തലക്കും നെറ്റിയിലും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ആരിഫ് എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ രൂപേഷ് പി.പി യും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**തലശ്ശേരി:** തരുവങ്ങാട് ചാലിൽ സെന്റ് പീറ്റേഴ്ർസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം നടന്നുവരവെ പരാതിക്കാരനെ പത്തോളം പേർ തടഞ്ഞു നിർത്തി മർദിക്കുകയും മൂർച്ചയുള്ള ആയുധം വെച്ച് തലക്കും നെറ്റിയിലും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ആരിഫ് എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ രൂപേഷ് പി.പി യും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെ 04:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അഫ്നാസ്, അതുൽ, അഷ്‌റഫ്‌ എംപി, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രൂപേഷ് പി പി, എഎസ്ഐ മഹറൂഫ്, എസ്സിപിഒ ഷമേജ്, സിപിഒ മാരായ ഹിരൺ, ബൈജു, രതീഷ്, ഡ്രൈവർ സിപിഒ പ്രഷോബ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174850/arrested)