---
title: "വാണിയപ്പാറയിൽ കടുവയെ കണ്ടതായി നാട്ടുകാർ"
english_title: "Tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174858/tiger"
published_at: "2024-01-05T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659832326a6bc_1378635314.jpg"
keywords: []
---

# വാണിയപ്പാറയിൽ കടുവയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ടിൽ കടുവയെ കണ്ടതായി നാട്ടുകാർ. കട്ടക്കയം ഡാനീസാണ് രാത്രി 8.30 ന് കടുവയെ കണ്ടത്. റോഡ് മുറിച്ച് കടന്നു പോവുന്ന കടുവയെ കണ്ട് ഇയാൾ ഭയന്ന് പോയി. നാട്ടുകാർ ഓടിക്കൂടി. വിവരം വനം വകുപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം പാലത്തിൻകടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു. രാത്രി തന്നെ വനംവകുപ്പ് സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീമ സനോജ് അറിയിച്ചു.

## Article Content

**ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ടിൽ കടുവയെ കണ്ടതായി നാട്ടുകാർ. കട്ടക്കയം ഡാനീസാണ് രാത്രി 8.30 ന് കടുവയെ കണ്ടത്. റോഡ് മുറിച്ച് കടന്നു പോവുന്ന കടുവയെ കണ്ട് ഇയാൾ ഭയന്ന് പോയി. നാട്ടുകാർ ഓടിക്കൂടി. വിവരം വനം വകുപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം പാലത്തിൻകടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു. രാത്രി തന്നെ വനംവകുപ്പ് സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീമ സനോജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174858/tiger)