---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് കൊടിയേറി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174884/adakkathod"
published_at: "2024-01-06T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598bf144faec_IMG-20240106-WA0011.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് കൊടിയേറി

> **Lead Summary:** **അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകയുടെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്‌ വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു. ജനുവരി അഞ്ച് മുതൽ 14 വരെ എല്ലാ ദിവസവും വി. കുർബാനയും നൊവേനയും നടക്കും.

## Article Content

**അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകയുടെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്‌ വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു. ജനുവരി അഞ്ച് മുതൽ 14 വരെ എല്ലാ ദിവസവും വി. കുർബാനയും നൊവേനയും നടക്കും.

12-ാം തീയ്യതി ഇടവകയുടെ വാർഷികാഘോഷവും കലാവിരുന്നും, 13ാം തീയ്യതി തിരുന്നാൾ പ്രദക്ഷിണവും, 14-ാം തീയ്യതി പ്രധാന തിരുനാൾ ദിനത്തിൽ നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിൽ ഫാ. ജെസ്സൽ കണ്ടത്തിൽ, ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ, മാനന്തവാടി രൂപതയിലെ നവ വൈദീകർ, ഫൊറോന വികാരി ഫാ. പോൾ കൂട്ടാല എന്നിവർ  കുർബാനയ്ക്കും നൊവേനയ്ക്കും കാർമ്മികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174884/adakkathod)