---
title: "കുനിത്തലയിൽ  75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ"
english_title: "Kunithala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174890/kunithala"
published_at: "2024-01-06T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598cb4db6f98_IMG-20240106-WA0019.jpg"
keywords: []
---

# കുനിത്തലയിൽ  75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:**  **കുനിത്തല**: കുറുഞ്ഞി ഭാഗത്ത് നിന്നും 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം കുനിത്തല കുറിഞ്ഞി ഭാഗത്ത് ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻതോതിൽ ചാരായ നിർമ്മാണം നടത്തിയ കുറിഞ്ഞി സ്വദേശി കാറാട്ട് സുമേഷ്, വേക്കളം നാൽപ്പാടി സ്വദേശി അജേഷ്. പി എന്നിവരാണ് അറസ്റ്റിലായത്.

## Article Content

 **കുനിത്തല**: കുറുഞ്ഞി ഭാഗത്ത് നിന്നും 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം കുനിത്തല കുറിഞ്ഞി ഭാഗത്ത് ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻതോതിൽ ചാരായ നിർമ്മാണം നടത്തിയ കുറിഞ്ഞി സ്വദേശി കാറാട്ട് സുമേഷ്, വേക്കളം നാൽപ്പാടി സ്വദേശി അജേഷ്. പി എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം പി. സജീവന് ലഭിച്ചരഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടറും, സ്‌റ്റൗവും അടക്കം വാറ്റുപകരണങ്ങളും കണ്ടെടുത്തു.

പ്രിവൻറീവ് ഓഫീസർ എം പി. സജീവന്റെ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫീസർ എൻ.പത്മരാജൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ സുരേഷ്. സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, എക്സൈസ് ഡ്രൈവർ ധനീഷ്.സി എന്നിവർ റെയിഡിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174890/kunithala)