---
title: "അസിസ്റ്റന്റ് മാനേജര്‍ ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174899/vacancy"
published_at: "2024-01-06T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598d6f254081_download_(1).png"
keywords: []
---

# അസിസ്റ്റന്റ് മാനേജര്‍ ഒഴിവ് 

> **Lead Summary:** **എറണാകുളം**: എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പേഴ്‌സണല്‍-അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ച്ചേസ്, ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. പേഴ്‌സണല്‍-അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ച്ചേസ് വിഭാഗത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാംക്ലാസ് ബിരുദവും, റഗുലറായി ഹ്യൂമന്‍ റിസോഴ്‌സസില്‍ എംബിഎ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത.

## Article Content

**എറണാകുളം**: എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പേഴ്‌സണല്‍-അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ച്ചേസ്, ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. പേഴ്‌സണല്‍-അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ച്ചേസ് വിഭാഗത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാംക്ലാസ് ബിരുദവും, റഗുലറായി ഹ്യൂമന്‍ റിസോഴ്‌സസില്‍ എംബിഎ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത.

ബൈന്റിങ് വിഭാഗത്തില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. റീപ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ ഒന്നാം ക്ലാസ്സോടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18നും 36നും ഇടയില്‍(ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174899/vacancy)