---
title: "കണ്ണൂർ ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174904/kannur"
published_at: "2024-01-06T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598dd1b0de46_IMG-20240106-WA0027.jpg"
keywords: []
---

# കണ്ണൂർ ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ ടൗൺ എസ്ഐ പിപി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കണ്ണൂർ എസിപിക്കാണ് അന്വേഷണ ചുമതല. കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായത്. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം.

## Article Content

**കണ്ണൂർ** : കണ്ണൂർ ടൗൺ എസ്ഐ പിപി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കണ്ണൂർ എസിപിക്കാണ് അന്വേഷണ ചുമതല. കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായത്. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174904/kannur)