---
title: "പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174917/sabarimala"
published_at: "2024-01-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598e35a40588_IMG-20240106-WA0029.jpg"
keywords: []
---

# പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

> **Lead Summary:** **പത്തനംതിട്ട**: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. നിലക്കൽ -പമ്പ ചെയിൻ സർവീസിനായി തയാറാക്കി നിർത്തിയ ബസിനാണ് തീപിടിച്ചത്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ മുൻ വശത്ത് നിന്ന് തീ ഉയരുകയായിരുന്നു.

## Article Content

**പത്തനംതിട്ട**: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. നിലക്കൽ -പമ്പ ചെയിൻ സർവീസിനായി തയാറാക്കി നിർത്തിയ ബസിനാണ് തീപിടിച്ചത്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ മുൻ വശത്ത് നിന്ന് തീ ഉയരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174917/sabarimala)