---
title: "വയനാട് മൂടക്കൊല്ലിയിൽ വന്യജീവി ആക്രമണം: പത്തൊൻപത് പന്നിക്കുഞ്ഞുങ്ങളെ കാണാനില്ല"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174921/wayanad"
published_at: "2024-01-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598eac165290_Screenshot_2024-01-06-11-14-02-63_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട് മൂടക്കൊല്ലിയിൽ വന്യജീവി ആക്രമണം: പത്തൊൻപത് പന്നിക്കുഞ്ഞുങ്ങളെ കാണാനില്ല

> **Lead Summary:** **വയനാട്**: മൂടക്കൊല്ലിയിൽ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിൽ ആണ് വന്യജീവി ആക്രമണം ഉണ്ടായത്. 19 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ പറഞ്ഞു.

## Article Content

**വയനാട്**: മൂടക്കൊല്ലിയിൽ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിൽ ആണ് വന്യജീവി ആക്രമണം ഉണ്ടായത്. 19 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ പറഞ്ഞു.

ഒരു പന്നിയെ കൊന്നു തിന്ന നിലയിൽ കാണപ്പെട്ടു. പ്രദേശത്ത് വലിച്ചിഴച്ച പാടുകളും കടുവയുടേത് എന്ന് സംശയിക്കപ്പെടുന്ന കാൽപ്പാടുകളും കണ്ടെത്തി.

ക്ഷീരകർഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപത്തായാണ്പന്നിഫാം പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174921/wayanad)