---
title: "കണ്ണൂർ പുഷ്പോത്സവം ഫെബ്രുവരി 8 മുതൽ "
english_title: "Flowershow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174925/flowershow"
published_at: "2024-01-06T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598ea535cc4d_Screenshot_20240106-112041_Chrome.jpg"
keywords: []
---

# കണ്ണൂർ പുഷ്പോത്സവം ഫെബ്രുവരി 8 മുതൽ 

> **Lead Summary:**  **കണ്ണൂർ** : ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി കണ്ണൂർ പുഷ്പോത്സവം ഫെബ്രുവരി 8ന് ആരംഭിക്കും. സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള അൻപതോളം നേഴ്സ‌റികളും, ആറളം ഫാം, ജില്ലാ കൃഷി ഫാം കരിമ്പം, റീജിയനൽ അഗ്രികൾച്ചർ റിസർച്ച് സ്‌റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമുണ്ടാകും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു വിവിധ സെമിനാറുകൾ നടത്തും.

## Article Content

 **കണ്ണൂർ** : ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി കണ്ണൂർ പുഷ്പോത്സവം ഫെബ്രുവരി 8ന് ആരംഭിക്കും. സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള അൻപതോളം നേഴ്സ‌റികളും, ആറളം ഫാം, ജില്ലാ കൃഷി ഫാം കരിമ്പം, റീജിയനൽ അഗ്രികൾച്ചർ റിസർച്ച് സ്‌റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമുണ്ടാകും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു വിവിധ സെമിനാറുകൾ നടത്തും.

ദിവസവും വൈകുന്നേരം വിവിധ കലാപരിപാടിയും അരങ്ങേറും. വ്യാപാര സ്‌റ്റാളുക ളും കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്കുമുണ്ട്. കണ്ണൂർ പൊലീസ് മൈതാനിയിൽ 19 വരെയാണു പുഷ്പോത്സവം. കണ്ണൂർ പുഷ്പോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്നു വൈകിട്ട് 5ന് തെക്കി ബസാർ സൊസൈറ്റി ഓഫിസിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174925/flowershow)