---
title: "കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടി അപകടം:  ഡ്രൈവർക്ക് പരിക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174931/iritty"
published_at: "2024-01-06T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598f09255bd9_IMG-20240106-WA0046.jpg"
keywords: []
---

# കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടി അപകടം:  ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി** : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഡ്രൈവർ കൊട്ടകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ആദിവാസി യുവാവ് അനിൽ നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 8.30 ന് ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെളിമാനം അംങ്കണവാടിക്ക് സമീപത്താണ് സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടിയതിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റു. നാട്ടകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി** : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഡ്രൈവർ കൊട്ടകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ആദിവാസി യുവാവ് അനിൽ നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 8.30 ന് ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെളിമാനം അംങ്കണവാടിക്ക് സമീപത്താണ് സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടിയതിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റു. നാട്ടകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174931/iritty)