---
title: "പേരാവൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം ´ഓർമ്മ 1978´ - ഡിസംബർ 26-ന് "
english_title: "Peravoor St. Joseph's High School poorvavidhyarthisangamam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17495/peravoor-st-josephs-high-school"
published_at: "2021-12-23T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c431aa8829a_PicsArt_12-23-01.52.46.jpg"
keywords: []
---

# പേരാവൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം ´ഓർമ്മ 1978´ - ഡിസംബർ 26-ന് 

> **Lead Summary:** പേരാവൂർ: സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം ഓർമ്മ 1978- ഡിസംബർ 26-ന്. 43 വർഷം മുമ്പ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ നൂറിലധികം പൂർവ്വ വിദ്യാർഥികൾ പേരാവൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ അക്ഷരമുറ്റത്ത് സംഗമിക്കുന്നു.

## Article Content

പേരാവൂർ: സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം ഓർമ്മ 1978- ഡിസംബർ 26-ന്. 43 വർഷം മുമ്പ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ നൂറിലധികം പൂർവ്വ വിദ്യാർഥികൾ പേരാവൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ അക്ഷരമുറ്റത്ത് സംഗമിക്കുന്നു.

 26-ന് രാവിലെ ഒമ്പത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം ബേബി ജോൺ തെങ്ങും പള്ളിയുടെ അദ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബേബി ജോൺ ,കെ.എസ്.മാത്യു, എം.വി.രാജൻ എന്നിവർ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

 

മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പേരാവൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ

 1978 വർഷം പത്താം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമമാണ് 26 ന് നടക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു..

43വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞവർ വീണ്ടും ഒത്തു ചേരുന്ന ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. നൂറിലധികം കൂട്ടുകാർ പ്രസ്തുത പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും.

ഗുരു വന്ദനം, ഫോട്ടോ സെഷൻ ചടങ്ങുകളും ,ആദരിക്കൽ ചടങ്ങുകളും ഇതോടൊപ്പം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17495/peravoor-st-josephs-high-school)