---
title: "രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ് നടന്നു "
english_title: "Ramantali Muchilot Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174995/ramantali-muchilot-bhagavathy-temple"
published_at: "2024-01-06T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65991d082119a_Screenshot_2024-01-06-14-56-23-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ് നടന്നു 

> **Lead Summary:** **കണ്ണൂർ**: രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് മുഖ്യ പ്രഭാഷണം നടത്തി.പെരുങ്കളിയാട്ടം സാമ്പത്തിക കമ്മിറ്റി ചെയർമാൻ സതീശൻ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ പി ടി കമലാക്ഷൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കേരള ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് മുഖ്യ പ്രഭാഷണം നടത്തി.പെരുങ്കളിയാട്ടം സാമ്പത്തിക കമ്മിറ്റി ചെയർമാൻ സതീശൻ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ പി ടി കമലാക്ഷൻ അധ്യക്ഷത വഹിച്ചു.

കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം വി സുനിൽ കുമാർ,രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ, രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സജിനി എൻ വി, ജയരാജൻ സി, അബ്ദുൾ ഖാദർ കെ സി, സുമതി സി എം, അബ്ദുൾ അസീസ് എന്നിവരും, കെ വിജീഷ്, സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ കെ വി ഗണേശൻ എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.

പ്രചരണ കമ്മിറ്റി ചെയർമാൻ കെ വി രാജീവൻ നന്ദി പറഞ്ഞു.തുടർന്ന് ദേവിന ഉമേഷ് കോട്ടിക്കുളം അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി.കുന്നരു മൂകാംബിക വട്ടപ്പറമ്പിച്ചാൽ നൃത്തവേദി അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ, നൃത്ത്യധി ഡാൻസ് സ്കൂൾ രാമന്തളി അവതരിപ്പിച്ച നൃത്ത സന്ധ്യ, ശിവശക്തി മൊട്ടക്കുന്ന് അവതരിപ്പിച്ച ഫ്യൂഷൻ തിരുവാതിര,ശിവദം തിരുവില്ലാംകുന്ന് അവതരിപ്പിച്ച കൈകൊട്ടിക്കളി എന്നിവയും സാംസ്ക്കാരിക പരിപാടിയുടെ ഭാഗമായി നടന്നു.

ഇന്ന് (ശനി) നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര നടി ചിത്ര നായർ മുഖ്യാതിഥി യാവും, കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ചീഫ് സബ് എഡിറ്റർ പ്രജിത്ത് സി കണ്ണനും, കൈരളി ടി വി എഡിറ്റർ പി വി കുട്ടനും സാംസ്ക്കാരിക സദസ്സിൽ പങ്കെടുക്കും.

തുടർന്ന് സുഭാഷ് കലാ സമിതി രാമന്തളി അവതരിപ്പിക്കുന്ന ഭാരതനാട്യം, ദൃശ്യ കലാവേദി രാമന്തളി അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, കുന്നരു ശ്രീ മൂകാംബിക ക്ഷേത്ര വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര, രുദ്ര സ്കൂൾ ഓഫ് ഡാൻസ് പുന്നക്കടവ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ എന്നിവ നടക്കും.2024 ജനുവരി 8,9,10,11 തീയ്യതികളിലാണ് പെരുങ്കളിയാട്ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174995/ramantali-muchilot-bhagavathy-temple)