---
title: "കേരളത്തിലെ സർവീസ് പെൻഷൻകാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ വിട്ടു നൽകണം.- ടി സിദ്ദിഖ് എംഎൽഎ"
english_title: "Kerala service pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175013/kerala-service-pension"
published_at: "2024-01-06T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6599323f08620_IMG-20240106-WA0113.jpg"
keywords: []
---

# കേരളത്തിലെ സർവീസ് പെൻഷൻകാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ വിട്ടു നൽകണം.- ടി സിദ്ദിഖ് എംഎൽഎ

> **Lead Summary:**  **കൽപ്പറ്റ**:- കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് സർവീസ് പെൻഷൻകാരുടെയും സംസ്ഥാന ജീവനക്കാരുടെയും ആനുകൂല്യങ്ങൾ നൽകേണ്ടത് അകാരണമായി നീട്ടിക്കൊണ്ട് പോയി സംസ്ഥാനത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ടി സിദ്ദിഖ് എംഎൽഎ.

## Article Content

 **കൽപ്പറ്റ**:- കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് സർവീസ് പെൻഷൻകാരുടെയും സംസ്ഥാന ജീവനക്കാരുടെയും ആനുകൂല്യങ്ങൾ നൽകേണ്ടത് അകാരണമായി നീട്ടിക്കൊണ്ട് പോയി സംസ്ഥാനത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ടി സിദ്ദിഖ് എംഎൽഎ.

കേരളത്തിൽ എമ്പാടും സഞ്ചരിക്കുന്ന അദ്ദേഹത്തിന് ജീവനക്കാരുടെയും പെൻഷൻക്കാരുടെയും അരക്ഷിതാവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൻഷൻ പരിഷ്ക ആനുകൂല്യങ്ങൾ ലഭിക്കാതെ 80000 ത്തോളം പെൻഷൻ കാർ മരിച്ചു പോയത് വേദനാജനകമാണെന്നും അത് സർക്കാർ കണ്ടില്ല എന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് വേണുഗോപാൽ എം കീഴിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.

ഐഎൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ, സംസ്ഥാന ട്രഷറർ രാജൻ കുരുക്കൾ,ജില്ലാ സെക്രട്ടറി ഇ ടി സെബാസ്റ്റ്യൻ, വനിതാ ഫോറം സംസ്ഥാന അധ്യക്ഷ നസീം ബീവി, സംസ്ഥാന സെക്രട്ടറി ടി വനജ,വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ, ടി ജെ സക്കറിയ, ആലീസ് കെ എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175013/kerala-service-pension)