---
title: "കോട്ടയത്ത് വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175046/dead"
published_at: "2024-01-06T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65995b3e15dab_n571930732170454907549644f8d3b4aa5b0d29022c86d66a93711851ce206662e4997cf18fde6d00d77ca8.jpg"
keywords: []
---

# കോട്ടയത്ത് വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച്‌ ബെെക്ക് യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച വെെകിട്ടാണ് സംഭവം. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയില്‍ ബെന്നി തോമസ് ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

## Article Content

**കോട്ടയം: **കോട്ടയം കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച്‌ ബെെക്ക് യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച വെെകിട്ടാണ് സംഭവം. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയില്‍ ബെന്നി തോമസ് ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോട്ടയത്തുനിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചമ്ബക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ വീണ് ഇയാള്‍ക്ക് സാരമായി പരിക്കേറ്റു.

ഉടൻ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍, ബസ് ബൈക്കില്‍ തട്ടിയല്ല അപകടമുണ്ടായതെന്ന് ജീവനക്കാര്‍ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175046/dead)