---
title: "അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു; അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തു; നഷ്ടമായത് രണ്ടേ മുക്കാല്‍ ലക്ഷം; ഒറ്റ മണിക്കൂറില്‍ തിരിച്ചു പിടിച്ച്‌ പൊലീസ്"
english_title: "Account police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175053/account-police"
published_at: "2024-01-06T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659961e8b5a3a_n5719426581704550790375942aeb3d2dfb50e121d01b194dec7c7cad9b8e8ec83e9119ea98952d0c640c14.jpg"
keywords: []
---

# അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു; അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തു; നഷ്ടമായത് രണ്ടേ മുക്കാല്‍ ലക്ഷം; ഒറ്റ മണിക്കൂറില്‍ തിരിച്ചു പിടിച്ച്‌ പൊലീസ്

> **Lead Summary:** **തിരുവനന്തപുരം:** സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായ രണ്ടേ മുക്കാല്‍ ലക്ഷം രൂപ ഒറ്റ മണിക്കൂറില്‍ തിരിച്ചു പിടിച്ച്‌ പൊലീസിന്റെ മിന്നല്‍ സ്ട്രൈക്ക്. എസ്ബിഐയില്‍ നിന്നു കെവൈസി അപ്ഡേഷൻ നല്‍കുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 2,71,000 ലക്ഷം രൂപയാണ് നഷ്ടമായത്. 

## Article Content

**തിരുവനന്തപുരം:** സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായ രണ്ടേ മുക്കാല്‍ ലക്ഷം രൂപ ഒറ്റ മണിക്കൂറില്‍ തിരിച്ചു പിടിച്ച്‌ പൊലീസിന്റെ മിന്നല്‍ സ്ട്രൈക്ക്. എസ്ബിഐയില്‍ നിന്നു കെവൈസി അപ്ഡേഷൻ നല്‍കുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക്ക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 2,71,000 ലക്ഷം രൂപയാണ് നഷ്ടമായത്. 

ഉടൻ തന്നെ ഹെല്‍പ് ലൈൻ നമ്ബറായ 1930ല്‍ വിളിച്ചു അക്കൗണ്ട് ഉടമ പരാതി നല്‍കിയതിനു പിന്നാലെയാണ് പൊലീസിന്റെ അതിവേഗ ഇടപെടലും പണം തിരിച്ചു പിടിച്ച നടപടികളും. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. 11 മണിയോടെ പൊലീസ് പണം തിരികെ പിടിച്ചു. തട്ടിപ്പ് നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175053/account-police)