---
title: "തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എട്ടിന് ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175062/iritty"
published_at: "2024-01-06T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659967e92a763_IMG-20240106-WA0009.jpg"
keywords: []
---

# തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എട്ടിന് ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച്

> **Lead Summary:** **ഇരിട്ടി: **ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കൈക്കൂലി തട്ടിലെ ചെങ്കൽ ഖനനം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഇരിട്ടി താലൂക്ക് ഓഫീസ് ധർണ്ണയും മാർച്ചും നടത്തുമെന്ന് തേർമല സംരക്ഷണ സമിതിഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ഇരിട്ടി: **ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കൈക്കൂലി തട്ടിലെ ചെങ്കൽ ഖനനം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഇരിട്ടി താലൂക്ക് ഓഫീസ് ധർണ്ണയും മാർച്ചും നടത്തുമെന്ന് തേർമല സംരക്ഷണ സമിതിഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

8 ന് രാവിലെ 10 ന് നടക്കുന്ന മാർച്ചും ധർണ്ണയും ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡ് പി.സി. ഷാജി, 15-ാം വാർഡ് മെമ്പർ രാമകൃഷ്‌ണൻ കോയാടൻ എന്നിവർ നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ കുര്യാക്കോസ് മണിപ്പാടത്ത്, ബിനു മുരിയംവേലിൽ, ജോർജ്ജ് പുളിക്കകുന്നേൽ, ജോസഫ് കാഞ്ഞിരത്താം കുന്നേൽ, ബാബു മുരിയംവേലിൽ, റെജി കൊലക്കുന്നേൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175062/iritty)