---
title: "പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175065/dead"
published_at: "2024-01-06T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65996c2d03766_n5719473201704553427642a395d479eaf3115f198e7d1016f7beb42a0d433ba5ebf6060679903b2a1aa7fb.jpg"
keywords: []
---

# പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചു

> **Lead Summary:** **ഗൂഡല്ലൂര്‍: **നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചു. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാൻസിയാണ് മരിച്ചത്. തോട്ടത്തിലൂടെ അമ്മയ്ക്കൊപ്പം നടന്ന് പോകുമ്ബോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. 

## Article Content

**ഗൂഡല്ലൂര്‍: **നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചു. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാൻസിയാണ് മരിച്ചത്. തോട്ടത്തിലൂടെ അമ്മയ്ക്കൊപ്പം നടന്ന് പോകുമ്ബോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. 

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തുടര്‍ നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പ്രദേശത്ത് നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പുലിക്കായി തിരച്ചില്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175065/dead)