---
title: "ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും; ജെ. ചിഞ്ചുറാണി"
english_title: "Minister chinjurani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175079/minister-chinjurani"
published_at: "2024-01-06T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65997b09e7b0b_n5719607341704557225252bb393120a5349b9d21cd3f3dfb8bb820a2b78e601da9221db185389ecfb7a684.jpg"
keywords: []
---

# ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും; ജെ. ചിഞ്ചുറാണി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ മുഴുവൻ പശുക്കള്‍ക്കുമുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കിടാരി നഷ്ടപ്പെടുന്ന പശുവിന് പകരം മറ്റൊരു പശുവിനെ കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ മുഴുവൻ പശുക്കള്‍ക്കുമുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കിടാരി നഷ്ടപ്പെടുന്ന പശുവിന് പകരം മറ്റൊരു പശുവിനെ കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ്പകള്‍ ഉറപ്പാക്കും. ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ ഉത്പന്നങ്ങള്‍ കഴിച്ച്‌ കന്നുകാലികള്‍ മരണപ്പെട്ടാല്‍ അതത് കമ്ബനികള്‍ കന്നുകാലികളെ വാങ്ങി നല്‍കണം. ക്ഷീരകര്‍ഷകര്‍ക്ക് മൃഗസംരക്ഷണ പരിപാലനത്തില്‍ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ സജ്ജമാക്കും. പാര്‍ക്കിലെ കന്നുകാലികളെ കര്‍ഷകര്‍ക്ക് നല്‍കാൻ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കര്‍ഷകരുടെ കുടുംബത്തിനുള്ള ചികിഝക്കായുളള ക്ഷീര സാന്ത്വനം പദ്ധതി പുനഃസ്ഥാപിച്ചതായും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175079/minister-chinjurani)