---
title: "സ്കൂള്‍ വാര്‍ഷികം കാണാൻ പോയ പതിമൂന്നുകാരിയെ കാണാതായി"
english_title: "Missing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175082/missing"
published_at: "2024-01-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65997e19a1264_n5719673361704557946917a01107fa5a574ff158549f6ad155c2ef5579bd50406d6705f37e63f03ef80a1f.jpg"
keywords: []
---

# സ്കൂള്‍ വാര്‍ഷികം കാണാൻ പോയ പതിമൂന്നുകാരിയെ കാണാതായി

> **Lead Summary:** **കൊച്ചി: **കോതമംഗലത്ത് 13കാരിയെ കാണാതായി. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേംകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെ യാണ് കാണാതായത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചു. 

## Article Content

**കൊച്ചി: **കോതമംഗലത്ത് 13കാരിയെ കാണാതായി. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേംകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെ യാണ് കാണാതായത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചു. 

സ്കൂള്‍ വാര്‍ഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. 

അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ ഈ നമ്ബറിലോ ബന്ധപ്പെടണമെന്നു പൊലീസ് അറിയിച്ചു. 

കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്ബര്‍- 0485 2862328, എസ്‌ഐയുടെ ഫോണ്‍ നമ്ബര്‍- 9497987125.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175082/missing)