---
title: "മസാജ് ചെയ്‌തു തരാമെന്ന് പറഞ്ഞു മുറിയില്‍ അതിക്രമിച്ചു കയറി; വിദേശ വനിതയെ പീഡിപ്പിച്ച ഹോംസ്റ്റേ ഉടമ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175084/arrested"
published_at: "2024-01-06T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65997ff852789_n57195931217045585472793a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# മസാജ് ചെയ്‌തു തരാമെന്ന് പറഞ്ഞു മുറിയില്‍ അതിക്രമിച്ചു കയറി; വിദേശ വനിതയെ പീഡിപ്പിച്ച ഹോംസ്റ്റേ ഉടമ അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ:** ഹോംസ്റ്റേയില്‍ വെച്ച്‌ വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തില്‍ ഹോംസ്റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിലാണ് സംഭവം.

## Article Content

**ആലപ്പുഴ:** ഹോംസ്റ്റേയില്‍ വെച്ച്‌ വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തില്‍ ഹോംസ്റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിലാണ് സംഭവം.

മസാജ് ചെയ്‌തു നല്‍കാമെന്ന് പറഞ്ഞു ഇയാള്‍ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശ വനിത പരാതി നല്‍കിയ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175084/arrested)