---
title: "ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175118/applynow"
published_at: "2024-01-07T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a217b0ab2f_images.png"
keywords: []
---

# ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം

> **Lead Summary:** കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഉളിക്കല്‍, നടുവില്‍, പായം, കേളകം, അയ്യന്‍കുന്ന്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വേങ്ങാട്, മുഴക്കുന്ന്, മലപ്പട്ടം, കടമ്പൂര്‍, കൂടാളി, ചിറ്റാരിപ്പറമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഉളിക്കല്‍, നടുവില്‍, പായം, കേളകം, അയ്യന്‍കുന്ന്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വേങ്ങാട്, മുഴക്കുന്ന്, മലപ്പട്ടം, കടമ്പൂര്‍, കൂടാളി, ചിറ്റാരിപ്പറമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജനുവരി 11ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175118/applynow)