---
title: "സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു"
english_title: " 5 omicron cases in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17513/5-omicron-cases-in-kerala"
published_at: "2021-12-23T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4461caeed1__122299543_gettyimages-1212213050.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി.

ഇന്നലെ ഒന്‍പതു പേര്‍ക്കു രോഗബാധ കണ്ടെത്തിയിരുന്നു.

ബ്രിട്ടന്‍, അല്‍ബേനിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോട്ടുമാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17513/5-omicron-cases-in-kerala)