---
title: "കസ്തുരിരംഗൻ അന്തിമ റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് കേളകത്ത് ജനകീയ യോഗം"
english_title: "Kasturirangan report janakiyayogam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17514/kasturirangan-report-janakiyayogam"
published_at: "2021-12-23T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4476fc97e2_IMG20211223143526.jpg"
keywords: []
---

# കസ്തുരിരംഗൻ അന്തിമ റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് കേളകത്ത് ജനകീയ യോഗം

> **Lead Summary:** കേളകം: കസ്തുരി രംഗൻ റിപ്പോർട്ട് അന്തിമ വിക്ഞാപനം ഈ മാസം അവസാനം വരാനിരിക്കെ പ്രദേശവാസികളുടെ ആശങ്ക പങ്കുവെയ്ക്കുവാനായി ജനകീയ യോഗം ചേർന്നു.

## Article Content

കേളകം: കസ്തുരി രംഗൻ റിപ്പോർട്ട് അന്തിമ വിക്ഞാപനം ഈ മാസം അവസാനം വരാനിരിക്കെ പ്രദേശവാസികളുടെ ആശങ്ക പങ്കുവെയ്ക്കുവാനായി ജനകീയ യോഗം ചേർന്നു.

കേളകം പ്രസ് ഫോറം മീഡിയ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്ത് പരുതിയിൽ പെടുന്ന ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, നിയമ വിദക്തർ , കർഷക സംഘടന ഭാരവാഹികൾ , സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി മേഖല പ്രസിഡന്റ് ജോർജുക്കുട്ടി വാളുവെട്ടികൽ ആമുഖ പ്രസംഗം നടത്തി.കൊട്ടിയൂർ പഞ്ചായത്ത്. പ്രസിഡന്റ് റോയ് നമ്പുടാകം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. അസീസ് കേളകം സ്വാഗതം പറഞ്ഞു.കിഫാ ചെയർമാൻ അലക്സ് കുര്യൻ ക്ലാസ്സ് നയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17514/kasturirangan-report-janakiyayogam)