---
title: "യുണൈറ്റഡ് മർച്ചൻറ്സ് മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175227/manathana"
published_at: "2024-01-07T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aa07ef2175_IMG-20240107-WA0025.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻറ്സ് മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

> **Lead Summary:** **മണത്തണ**: യുണൈറ്റഡ് മർച്ചൻറ്സ് മണത്തണ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം ജില്ലാ പ്രസിഡണ്ട് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ അധ്യക്ഷത വഹിച്ചു.

## Article Content

**മണത്തണ**: യുണൈറ്റഡ് മർച്ചൻറ്സ് മണത്തണ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം ജില്ലാ പ്രസിഡണ്ട് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം.ബഷീർ, യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് എം.സുകേഷ്, ജനറൽ സെക്രട്ടറി പി.പി.മനോജ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് മണത്തണ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറായി വേണു ചെറിയത്തും ജനറൽ സെക്രട്ടറിയായി എം.സുകേഷും ട്രഷററായി എ.കെ.ഗോപാല കൃഷ്ണനെയുമാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡൻറുമാരായി സി.ഹരിദാസൻ, പി.പി.മനോജ്കുമാർ, ബേബി പാറക്കൽ എന്നിവരും ജോ. സെക്രട്ടറിമാരായി സിവി.രാമചന്ദ്രൻ, ബിനോയി, ബിനു സെബാസ്റ്റ്യൻ എന്നിവരും രക്ഷാധികാരിയായി എം.ജി.മന്മഥനും തിരഞ്ഞെടുക്കപ്പെട്ടു. എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി സത്താർ കൊട്ടംചുരം , എം.ജി.സുരേഷ്, രാജേന്ദ്രപ്രസാദ്, വി.കെ.ബാബു, എ.ടി.രാമൻ, എം.സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175227/manathana)