---
title: "കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; ഒരാള്‍ക്ക് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175238/injury"
published_at: "2024-01-07T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aab7fb5c68_n5721681041704635162997c46ffee594521d1c6d0c8d94cec7f4f3e245f00921384028f00164131429706d.jpg"
keywords: []
---

# കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **കൊല്ലം: **സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്ബ് പൊട്ടിവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആശ്രമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്. 

## Article Content

**കൊല്ലം: **സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്ബ് പൊട്ടിവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആശ്രമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്. 

ഈ സമയത്ത് വേദിയില്‍ കഥകളി സംഗീത മത്സരം നടക്കുകയായിരുന്നു. എങ്കിലും മത്സരം തടസപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175238/injury)