---
title: "മോദിക്കെതിരായ അതിക്ഷേപ പരാമര്‍ശം; മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെൻഷൻ"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175241/suspended"
published_at: "2024-01-07T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aac88eedc9_n5721656921704635436641431b0c47d3aec564e4e2173182a8640e699ec0d0fdf19fccfbc7afd91da8b8ca.jpg"
keywords: []
---

# മോദിക്കെതിരായ അതിക്ഷേപ പരാമര്‍ശം; മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെൻഷൻ

> **Lead Summary:** **ന്യൂഡല്‍ഹി:** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മന്ത്രിമാരെ സസ്പെൻഡ്ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍. മന്ത്രിമാരായ മറിയം ഷിവുന, ഹസ്സൻ സിഹാൻ, മല്‍ഷ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മാലദ്വീപ് സര്‍ക്കാരിന്‍റെ നടപടി.

## Article Content

**ന്യൂഡല്‍ഹി:** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച മന്ത്രിമാരെ സസ്പെൻഡ്ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍. മന്ത്രിമാരായ മറിയം ഷിവുന, ഹസ്സൻ സിഹാൻ, മല്‍ഷ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മാലദ്വീപ് സര്‍ക്കാരിന്‍റെ നടപടി.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സഹമന്ത്രിമാരായ മല്‍ഷ, ഹസ്സൻ സിഹാൻ എന്നിവര്‍ പിന്നാലെ അപകീര്‍ത്തി പരാമര്‍ശം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളില്‍ എത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

തുടര്‍ന്ന് മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഇത് ക്ഷണിച്ചുവരുത്തി. മന്ത്രിമാരുടെ പരാമര്‍ശത്തിനെതിരേ മാലദ്വീപ് മുൻ പ്രധാനമന്ത്രി മുഹമ്മദ് നഹീദ് അടക്കം രംഗത്ത് വന്നിരുന്നു. അധിക്ഷേപ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ല എന്ന് വ്യക്തമാക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ നിലപാട് തള്ളി മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് മൂന്ന് മന്ത്രിമാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175241/suspended)