---
title: "അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കും; കെ. സുരേന്ദ്രൻ"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175243/k-surendran"
published_at: "2024-01-07T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aae1fdd771_n57215158617046359264564efb4853fee7a2130d8121aff1986dee2d9fde80cd6984b7615ac23f8cea20a0.jpg"
keywords: []
---

# അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കും; കെ. സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: **അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതിഷ്ഠാ ദിനമായ ജനുവരി 26 ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരങ്ങള്‍ വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

## Article Content

**തിരുവനന്തപുരം: **അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതിഷ്ഠാ ദിനമായ ജനുവരി 26 ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരങ്ങള്‍ വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആഘോഷത്തിന്‍റെ ഭാഗമായി വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്ന് സുരേന്ദ്രൻ ആഹ്വാനം ചെയ്തു. ആഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാൻ തീരുമാനിച്ച കോണ്‍ഗ്രസ് നിലപാടിനെ സുരേന്ദ്രൻ വിമര്‍ശിച്ചു. ഹിന്ദു വികാരത്തിന് എതിരാണോ കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കര്‍ണാടകയിലും യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അയോധ്യ പ്രതിഷ്ഠയോട് അനുബന്ധിച്ച്‌ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175243/k-surendran)