---
title: "അഫ്ഗാനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രോഹിത് ക്യാപ്റ്റൻ, സഞ്ജു സാംസണ്‍ ടീമില്‍"
english_title: "Sanju cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175247/sanju-cricket"
published_at: "2024-01-07T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ab502b6ace_n5721747041704637570825ab64ac97a6157ded16a625f09b10302696fbec170253c5ca77b1c7245c2ccc75.jpg"
keywords: []
---

# അഫ്ഗാനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രോഹിത് ക്യാപ്റ്റൻ, സഞ്ജു സാംസണ്‍ ടീമില്‍

> **Lead Summary:** **ന്യൂഡൽഹി:** ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. സഞ്ജുവിനും മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ഇത് ഒരു വലിയ സന്തോഷ വാര്‍ത്തയാകും. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമാണ് എന്നതു കൊണ്ട് തന്നെ സഞ്ജു ഈ അവസരം മുതലാക്കുമെന്ന് പ്രതീക്ഷിക്കാം.

## Article Content

**ന്യൂഡൽഹി:** ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. സഞ്ജുവിനും മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ഇത് ഒരു വലിയ സന്തോഷ വാര്‍ത്തയാകും. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമാണ് എന്നതു കൊണ്ട് തന്നെ സഞ്ജു ഈ അവസരം മുതലാക്കുമെന്ന് പ്രതീക്ഷിക്കാം.

രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടി20 ടീമിലേക്ക് തിരികെയെത്തി. രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റൻ. ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും പരിക്ക് കാരണം ടീമില്‍ ഇല്ല. റിങ്കു സിംഗ്,ജിതേഷ് ശര്‍മ്മ എന്നിവര്‍ ടീമില്‍ ഉണ്ട്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ ഇല്ല. ജനുവരി 11നാണ് പരമ്ബര ആരംഭിക്കുന്നത്.

**TEAM **

**Rohit Sharma (C), S Gill, Y Jaiswal, Virat Kohli, Tilak Varma, Rinku Singh, Jitesh Sharma (wk), Sanju Samson (wk), Shivam Dube, W Sundar, Axar Patel, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Avesh Khan, Mukesh Kumar**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175247/sanju-cricket)