---
title: "ജിമ്മില്‍ ‍പോകുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; മദ്യലഹരിയിലായിരുന്ന അച്ഛൻ മകനെ കുത്തി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175250/arrested"
published_at: "2024-01-07T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ab6294e735_n5721505721704637915870901282cc520109ac7b8982dc61871d2dc402f104bb61c28e2264308d38b90bfd.jpg"
keywords: []
---

# ജിമ്മില്‍ ‍പോകുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; മദ്യലഹരിയിലായിരുന്ന അച്ഛൻ മകനെ കുത്തി

> **Lead Summary:** **മലപ്പുറം:** വണ്ടൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്മണ്യൻ മകൻ സുബിനെയാണ് ആക്രമിച്ചത്. തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ കുത്തുകയായിരുന്നു.

## Article Content

**മലപ്പുറം:** വണ്ടൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്മണ്യൻ മകൻ സുബിനെയാണ് ആക്രമിച്ചത്. തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ കുത്തുകയായിരുന്നു.

മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനുമായി വാക്കേറ്റം ഉണ്ടാക്കി. ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ അപ്രതീക്ഷിതമായിട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സുബിന് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175250/arrested)