---
title: "പേരാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; യൂത്ത് കോൺഗ്രസ്"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175260/youth-congress"
published_at: "2024-01-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ac0caa4adb_peravoor-ghneww3475647.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; യൂത്ത് കോൺഗ്രസ്

> **Lead Summary:** **പേരാവൂർ: ** മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് യൂത്ത് കോൺഗ്രസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു കാരണം ദിവസേന ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ കിട്ടാത്ത മടങ്ങുന്ന സ്ഥിതിയാണ്.

## Article Content

**പേരാവൂർ: ** മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് യൂത്ത് കോൺഗ്രസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു കാരണം ദിവസേന ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ കിട്ടാത്ത മടങ്ങുന്ന സ്ഥിതിയാണ്.

ആശുപത്രിയുടെ കെട്ടിട നിർമ്മാണമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പറഞ്ഞ അവസാന ദിവസവും കഴിഞ്ഞിട്ടും ഒരു പ്രവർത്തിയും ആരംഭിക്കാൻ കഴിഞ്ഞില്ല എന്നത് ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പിടിപ്പുകേടാണ് എന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഡയാലിസിസ് സെന്റർ പോലും കൃത്യമായി നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണ്.

പ്രാധാന്യത്തോടെ ആരോഗ്യവകുപ്പ് മന്ത്രി വാക്കു പാലിക്കാൻ തയ്യാറാകണമെന്നും, ആശുപത്രിയുടെ നടത്തിപ്പിനാവശ്യമായ ഡോക്ടർമാരും ജീവനക്കാരെയും അടിയന്തരമായി നിയമിക്കാൻ തയ്യാറായില്ലെങ്കിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175260/youth-congress)